കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗികാരോപണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. ഈ കേസിന്റെ അന്വേ...
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗികാരോപണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നടപടി വിവാദമായിരുന്നു.
കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയുള്ള ഈ നീക്കത്തിനെതിരെ കന്യാസ്ത്രീകളും സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലും രംഗത്തെത്തിയിരുന്നു. തൊടുപുഴ വിജിലന്‍സിലേക്കായിരുന്നു കെ.സുഭാഷിനെ സ്ഥലംമാറ്റിയിരുന്നത്.
ഈ ഉദ്യോഗസ്ഥനെ ജില്ലയിലെ തന്നെ മറ്റ് ഏതെങ്കിലും സ്റ്റേഷനിലേക്കോ ഡിപ്പാര്‍ട്ട്മെന്റിലേക്കോ മാറ്റാതെ മറ്റൊരു ജില്ലയിലേക്ക് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നുള്ള ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി റദ്ദാക്കിയത്. കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പിയായാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം.
Keywords: Francko Mulakkal, K.Subhash, Transfer, Kottayam

COMMENTS