മുംബയ്: ദുബായിൽ ബാർ ഡാൻസറായിരുന്ന ബിഹാർ സ്വദേശി യുവതിയെ വിവാഹ വാഗ്ദാനം നല്കി വർഷങ്ങളോളം പീഡിപ്പിച്ച കേസിൽ സി പി എം സംസ്ഥാന സെക്രട്ടറി ക...
2008 മുതൽ 2018 വരെയുള്ള കാലത്തായിരുന്നു പീഡനമെന്നും ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. ബിനോയ് വിവാഹിതനാണെന്ന കാര്യം കഴിഞ്ഞ വർഷമാണ് അറിഞ്ഞതെന്നും യുവതി പറയുന്നു.
മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചേർത്താണ് മുംബയ് അന്ധേരി ഓഷിവാര പൊലീസ് കേസ് രജിസ്റ്ററ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ, പരാതി ബ്ളാക് മെയിലിംഗിന്റെ ഭാഗമാണെന്നും യുവതി തനിക്കെതിരേ നാലു മാസം മുമ്പും പരാതി കൊടുത്തിരുന്നെന്നും അതു വിലപ്പോവാതെ വന്നപ്പോഴാണ് പുതിയ പരാതിയുമായി വന്നിരിക്കുന്നതെന്നും യുവതിക്കെതിരെ താനും പരാതി പെട്ടിട്ടുണ്ടെന്നും ബിനോയ് പറഞ്ഞു ഈ ആരോപണത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS