കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഡോക്ടർമാർ ആറു ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിക്കാൻ തത്വത്തിൽ തീരുമാനമായി. സമരം അവസാനിപ്പിച്ചു ജോലി...
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഡോക്ടർമാർ ആറു ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിക്കാൻ തത്വത്തിൽ തീരുമാനമായി.
സമരം അവസാനിപ്പിച്ചു ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ ഡോക്ടർമാരോട് മുഖ്യമന്ത്രി മമതാ ബാനർജി അഭ്യർത്ഥിക്കുകയായിരുന്നു. ഡോക്ടർമാർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതായും മമത വ്യക്തമാക്കി.
സമരക്കാരുമായി സംസാരിക്കാൻ മന്ത്രിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും തയ്യാറാണെന്നും ചർച്ചയ്ക്ക് ഡോക്ടർമാർ എത്തണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ഇന്നലെ മന്ത്രിമാരും സെക്രട്ടറിമാരും സമരക്കാരുമായി സംസാരിക്കാൻ വന്നിട്ടും സുരക്കാർ എത്തിയിരുന്നില്ല ഇത് നല്ല നടപടിയല്ല. ഭരണഘടനാ സംവിധാനങ്ങളോട് ബഹുമാനം കാണിക്കണമെന്നും മമത പറഞ്ഞു.
ഒരു ജൂനിയർ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ തല്ലിയതിനെ തുടർന്നാണ് ഡോക്ടർമാർ സമരം ആരംഭിച്ചത്. മർദ്ദനമേറ്റ ഡോക്ടറെ നേരിട്ട് കാണാനും അവിടെ വച്ച് ചർച്ച നടത്താമെന്നുമാണ് ഡോക്ടർമാരുടെ നിലപാട്.
ഇതേസമയം കേന്ദ്ര സർക്കാരിൻറെ ഇടപെടൽ വന്നതിനെ തുടർന്നാണ് മമത നിലപാട് മയപ്പെടുത്തിയതെന്നാണ് സൂചന.
ആയിരങ്ങൾ ചികിത്സ കിട്ടാതെ വലഞ്ഞതോടെ കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെടുകയായിരുന്നു. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.
വിഷയം അടിയന്തരമായി പരിഹരിക്കാൻ നടപടി വേണമെന്നു ബംഗാൾ സർക്കാരിനോട് കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്രം ഇടപെടാൻ തുടങ്ങിയതോടെയാണ് മമത നിലപാട് മൃദുവാക്കിയതും ചർച്ചയ്ക്ക് സന്നദ്ധയായതും.
COMMENTS