കൊട്ടിയം: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടില്‍ കടന്നുചെന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍. വര്‍ക...
കൊട്ടിയം: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടില്‍ കടന്നുചെന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍. വര്‍ക്കല സ്വദേശി ഷിനു (25) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് കൊല്ലം തട്ടാമലയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന ഷിനു പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ചാത്തന്നൂര്‍ കോളേജില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയ ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു. എന്നാല്‍ കുട്ടിയും വീട്ടുകാരും ഇത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നു മാസം മുന്‍പ് പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടി മാത്രമുള്ള സമയത്ത് ഇയാള്‍ വീട്ടിലെത്തുകയായിരുന്നു. ഇയാളെ കണ്ട് പേടിച്ച പെണ്‍കുട്ടി വീട്ടിനുള്ളില്‍ കയറി വാതില്‍ അടച്ച ശേഷം ബന്ധുവിനെ ഫോണ്‍വിളിച്ച് അറിയിച്ചു.
വീടിന്റെ മേല്‍ക്കൂരയിലെ ഓടിളക്കി വീടിനകത്തു കടന്ന ഇയാള്‍ കയ്യിലുണ്ടായിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി കുപ്പി തട്ടിത്തെറിപ്പിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. അപ്പോഴേക്കും സ്ഥലത്തെത്തിയ ബന്ധുവും അയല്‍വാസിയും കൂടി ഇയാളെ കീഴ്‌പ്പെടുത്തുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം വള്ളിക്കുന്നത്ത് സിവില്‍ പൊലീസ് ഓഫീസറെ ചുട്ടുകൊന്ന സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പേയാണ് നാടിനെ നടുക്കുന്ന മറ്റൊരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
സംസ്ഥാനത്ത് ഇത്തരത്തില്‍ പെണ്‍കുട്ടികളെ ചുട്ടുകൊല്ലുന്ന രീതി ഒരു പതിവു സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇനിയെങ്കിലും ഇതൊരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
Keywords: Murder attempt, Girl, Petrol, Police, Arrested

COMMENTS