പാലക്കാട് : പാലക്കാടിനടുത്ത് തണ്ണിശ്ശേ രിയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് എട്ടു പേർ മരിച്ചു. ഓമല്ലൂർ സ്വദേശികളായ ഫയാസ്, സുബൈർ, ഉ...
പാലക്കാട് : പാലക്കാടിനടുത്ത് തണ്ണിശ്ശേ രിയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് എട്ടു പേർ മരിച്ചു.
ഓമല്ലൂർ സ്വദേശികളായ ഫയാസ്, സുബൈർ, ഉമർ ഫാറൂഖ് , നാസർ, നെന്മാറ സ്വദേശികളായ നിഖിൽ, ശിവൻ, സുധീർ എന്നിവരാണ് മരിച്ചത് .
സുധീർ ആംബുലൻസ് ഡ്രൈവറാണ്. ആംബുലൻസിലേക്ക് മീൻ ലോറി ഇടിച്ചുകയറുക യായിരുന്നു . ലോറിയുടെ അതിവേഗമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ആംബുലൻസിനെ പരിഗണിക്കാതെ മീൻ ലോറി അതിവേഗത്തിൽ മുന്നോട്ടു കുതിച്ചു കയറി വന്നതാണ് അപകട കാരണമായത്. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അപകടത്തെ തുടർന്ന് മേഖലയിൽ വാഹന ഗതാഗതം സ്തംഭിച്ചു . ഷൊർണൂരിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയവരാണ് മരിച്ചവരിൽ അഞ്ചുപേർ പേർ. ഇവർ സഞ്ചരിച്ച കാർ മരപ്പാലത്തിനുസമീപം കൊക്കയിലേക്ക് മറിഞ്ഞിരുന്നു .
ഇങ്ങനെ പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു.
ഇവർ അപകടത്തിൽപ്പെട്ടതറിഞ്ഞ് ഷൊർണൂരിൽനിന്ന് കൂടുതൽ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. അവരിൽ ചിലരും ആംബുലൻസ് കയറുകയും അപകടത്തിൽ ദാരുണ അന്ത്യത്തിന് ഇരയാവുകയായിരുന്നു.
COMMENTS