തിരുവനന്തപുരം: ബി.ജെ.പി അദ്ധ്യക്ഷന്‍ ശ്രീധരന് പിള്ളയ്ക്കെതിരെ ഗുരുതര ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്. ദേശീയപാത വികസനം അട്ടിമറിച്ചത് ശ്...
തിരുവനന്തപുരം: ബി.ജെ.പി അദ്ധ്യക്ഷന്‍ ശ്രീധരന് പിള്ളയ്ക്കെതിരെ ഗുരുതര ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്. ദേശീയപാത വികസനം അട്ടിമറിച്ചത് ശ്രീധരന് പിള്ളയാമെന്നാണ് ധനമന്ത്രിയുടെ ആരോപണം.
എറണാകുളത്ത് ദേശീയ പാതയ്ക്കുള്ള സ്ഥലമേറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് അയച്ച കത്താണ് ധനമന്ത്രി ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സംയുക്ത സമരസമിതിയുടെ ആവശ്യം ചൂണ്ടിക്കാട്ടിയാണ് ശ്രീധരന്‍പിള്ളയുടെ കത്ത്.
ഈ സര്‍ക്കാരിന്റെ കാലത്ത് ദേശീയപാത വികസനം നടത്തില്ലെന്ന് ഉറപ്പുവരുത്തുകയാണ് ബി.ജെ.പി ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കേരളത്തോടുള്ള മോഡി സര്‍ക്കാരിന്റെ പകപോക്കലാണ് ഇതെന്നുമാണ് ധനമന്ത്രിയുടെ ആരോപണം.
ഇതിനൊരു ചട്ടുകമായി നിന്നുകൊടുക്കുകയാണ് ശ്രീധരന്‍പിള്ളയെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. ഇപ്രകാരം നാടിന്റെ വികസനത്തെ അട്ടിമറിക്കുന്ന അദ്ദേഹത്തെ പൊതുശത്രുവായി കണ്ട് സാമൂഹ്യമായി ബഹിഷ്കരിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെടുന്നുണ്ട്.
Keywords: Thomas Isacc, B.J.P, Sreedharan Pillai, Central government

COMMENTS