തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം. ആനയുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്ത...
തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം. ആനയുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയായി.
ആനയ്ക്ക് മദപ്പാടില്ലെന്നും ശരീരത്തില്‍ മുറിവുകളില്ലെന്നും പരിശോധനയില്‍ തെളിഞ്ഞു. ആനയ്ക്ക് അനുസരണയുണ്ടെന്നും കാഴ്ചശക്തി പൂര്‍ണ്ണമായി പോയെന്നു പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഉടന്‍തന്നെ കളക്ടര്‍ക്ക് കൈമാറും. ആനയുടെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ പൂരം വിളമ്പര ചടങ്ങില്‍ പങ്കെടുപ്പിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തെച്ചിക്കോട്ടുകാവ് ദേവസ്വം എറ്റെടുക്കും.
സുരക്ഷയുടെ ഭാഗമായി പൂര വിളമ്പരത്തിനായി തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങിനെത്തുന്ന പൂരപ്രേമികളെ ബാരിക്കേഡുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാനും തീരുമാനമായി.
Keywords: Thrissur pooram, Fitness, Thechikkottukavu Ramachandran, Collector

COMMENTS