ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത മുന്‍ കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് സു...
ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത മുന്‍ കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് സുപ്രീംകോടതി നീക്കി. രാജീവ് കുമാറിനെ കസ്റ്റഡിയില്‍ വേണമെന്ന സി.ബി.ഐയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.
ഏഴു ദിവസത്തിനകം വിലക്ക് ഒഴിവാകുമെന്നും അതിനുശേഷം നിയമനടപടികളുമായി മുന്നോട്ടു പോകാമെന്നും കോടതി അറിയിച്ചു. രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാനും കോടതി അനുമതി നല്‍കി.
നേരത്തെ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ കല്‍ക്കത്തയില്‍ എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. ഈ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര സര്‍ക്കാര്‍ വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തുവന്നിരുന്നു.
ഇതേതുടര്‍ന്ന് ഈ വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതി രാജീവ് കുമാറിനോട് സി.ബി.ഐയ്ക്ക് മുന്നില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടു. അതേസമയം രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് സി.ബി.ഐയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഇതിനെതിരെ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മമതാ ബാനര്‍ജിക്ക് തിരിച്ചടിയായുള്ള സുപ്രീംകോടതിയുടെ ഉത്തരവ്.
Keywords: Saradha chitt fund, C.B.I, Supreme court, Rajiv kumar

COMMENTS