കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരെ നടി രേവതി. നടി ആക്രമിക്കപ്പെട്ട കേസ് കെട്ടിച്ചമച്ചതാണെന...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരെ നടി രേവതി. നടി ആക്രമിക്കപ്പെട്ട കേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീനിവാസന്‍ കഴിഞ്ഞദിവസം പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് രേവതി രംഗത്തെത്തിയിരുന്നത്.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് കരുതിന്നില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിനായി പണം മുടക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ഡബ്ല്യൂ.സി.സിയുടെ ആവശ്യകത എന്താണെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
ശ്രീനിവാസനെപ്പോലുള്ളവര്‍ സംസാരിക്കുമ്പോള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നാണ് ഇതേക്കുറിച്ചുള്ള രേവതിയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് രേവതി രംഗത്തെത്തിയത്.
മികച്ച സൃഷ്ടികളിലൂടെ നമ്മുടെ ആദരം നേടിയവര്‍ ഇപ്രകാരം സംസാരിക്കുന്നത് ദു:ഖകരമാണെന്നും ഇങ്ങനെയുള്ളവര്‍ സംസാരിക്കുമ്പോള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും ഇവരുടെ പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിക്കുമെന്നുകൂടി ആലോചിക്കണമെന്നും രേവതി വ്യക്തമാക്കി.
Keywords: Actress Revathy, Sreenivasan, Actress attacked case, W.C.C

COMMENTS