തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്ന സംഭവത്തില്‍ ഇന്നു തന്നെ നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ....
തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്ന സംഭവത്തില്‍ ഇന്നു തന്നെ നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദ്ദേശിച്ചിരുന്നു. ഈ വിഷയത്തില്‍ പൊലീസ് അസോസിയേഷന്റെ പങ്ക് സംബന്ധിച്ചും അന്വേഷണം ഉണ്ടാകും.
ഈ വിഷയത്തില്‍ ക്രമക്കേട് നടത്തിയെന്നു കണ്ടെത്തിയ പത്മനാഭക്ഷേത്രത്തിലെ കമാന്‍ഡോ വൈശാഖനെ സസ്‌പെന്‍ഡു ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 136 ഡി.എഫ്.ജി പ്രകാരവും സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് ചട്ടപ്രകാരവും നടപടിയെടുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം.
മറ്റ് ആരോപണവിധേയരായ അരുണ്‍ മോഹന്‍, രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും ക്രമക്കേട് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണവും ഉണ്ടാകും.
Keywords: Postal ballot, Scam, Police department, D.G.P

COMMENTS