സുനില്‍ പൂവറ്റൂര്‍ കേരളത്തില്‍ ഈയിടെയായി ആത്മഹത്യകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ചാനലുകള്‍ക്ക്...
സുനില്‍ പൂവറ്റൂര്‍
കേരളത്തില്‍ ഈയിടെയായി ആത്മഹത്യകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ചാനലുകള്‍ക്ക് അത്താഴസദ്യക്കുള്ള വിഭവങ്ങളാകുന്നു ആത്മഹത്യകള്‍. ഏതിലും എരിവും പുളിയും അല്പം കൂടുതല്‍ ചേര്‍ത്തു വിളമ്പാറുള്ള നമ്മള്‍ ആത്മഹത്യകളെയും വെറുതെ വിടുന്നില്ല.
കഴിഞ്ഞ ദിവസം നടന്ന എപ്പിസോഡും വ്യത്യസ്തമായില്ല. ഒരു ബാങ്ക് മാനേജരെ ആരാച്ചാര്‍ ആക്കി. ഒരു പൊതു മേഖലാ ബാങ്കിനെ കല്ലട ട്രാവല്‍സിനോടും കൊള്ളസംഘത്തോടും ഉപമിച്ചു. രാഷ്ട്രീയ നേതാക്കളിലെ അഭിനയ കുലപതികള്‍ അരങ്ങു വാണു.സുഖമായി ഇരിക്കുന്നവനും ആത്മഹത്യ ചെയ്താലോ എന്നു തോന്നിപ്പോകും വിധം ചര്‍ച്ചയുടെ തുടരും ഭാഗം കേള്‍ക്കാനിരിക്കെ ആത്മഹത്യയ്ക്കു കാരണം മറ്റൊന്നാണെന്ന് പിന്നാലെ ദൃശ്യമാധ്യമങ്ങളുടെ വാര്‍ത്ത.
അറിഞ്ഞുകൂടാഞ്ഞു ചോദിക്കയാ, ഇന്നലെ പറഞ്ഞത് ഇന്ന് വിഴുങ്ങി കാണിക്കുമോ. അല്ലെങ്കിലും ഏതു കേസ് അന്വേഷണത്തിനും മുമ്പ് ഇവരെ ആരാണ് അന്വേഷണ ചുമതല ഏല്പിക്കുന്നത്? ഇതാണോ മാധ്യമ ധര്‍മം? കാരണം എന്തായാലും ആത്മഹത്യയെ നിരുല്‍സാഹപ്പെടുത്തുന്ന നടപടികളാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചെയ്യേണ്ടത്.
ആത്മഹത്യകള്‍ക്ക് ദയവായി വീരപരിവേഷം ചാര്‍ത്തിക്കൊടുക്കാതിരിക്കുക. യഥാസമയം കൗണ്‍സലിംഗ് കൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കുക. ജനാധിപത്യം ഇത്രയും വികേന്ദ്രീകരിച്ച ഒരു സംസ്ഥാനത്തെ ജനപ്രതിനിധികള്‍ക്ക് ആര്‍ക്കും എന്തേ അവരുടെ വാര്‍ഡില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടു തീര്‍പ്പാക്കാന്‍ കഴിയുന്നില്ല.
ഒരു ജപ്തി നോട്ടീസ് വന്നാല്‍ ആത്മഹത്യ ചെയ്യാന്‍ ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അത് ഒരു അനാരോഗ്യ പ്രവണതയാണ്. ഇനിയുള്ള ചര്‍ച്ചകള്‍ കൃത്യമായി പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും അത് പരിഹരിക്കാന്‍ വേണ്ടിയുമാകട്ടെ.
COMMENTS