സിദ്ധാർത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പിലെ ഇടതു മുന്നണിയുടെ ദയനീയ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രി പ...
സിദ്ധാർത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പിലെ ഇടതു മുന്നണിയുടെ ദയനീയ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽ എത്തിയേക്കും.
ഇത്രത്തോളം ദയനീയമല്ലാത്തൊരു പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റായിരുന്നു മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി രാജിവച്ചൊഴിഞ്ഞത്. മുൻഗാമിയുടെ വഴി പിണറായി പിന്തുടരുമോ എന്നറിയില്ല.
ദേശീയ തലത്തിൽ ബിജെപി തരംഗം സൃഷ്ടിക്കുമ്പോഴും കേരളത്തിൽ തരംഗമുയർത്താൻ കോൺഗ്രസ് പാർട്ടിക്കു സഹായകമായത് ഒരു പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളായിരുന്നു.
ശബരിമല വിഷയത്തിൽ പിണറായിയുടെ നിലപാടുകൾ തിരിച്ചടിക്കു കാരണമായിട്ടുണ്ട്. പാർട്ടി അനുഭാവികളായ വലിയൊരു വിഭാഗം വോട്ടർമാർ ഇക്കുറി മാറി വോട്ടു ചെയ്തുവെന്നുറപ്പാണ്.
പ്രളയാനന്തരം റോഡ് നിർമാണമല്ലാതെ മറ്റൊന്നും നടന്നില്ലെന്നും മധ്യകേരളത്തിൽ സർക്കാരിനെതിരായ വികാരമുണർത്തി.
ഇടതു സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിലും പിണറായിയുടെ വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്നു. പ്രചരണം നയിച്ചതു പിണറായി തന്നെ. ഫ്ളക്സ് ബോർഡുകളിൽ പോലും പിണറായിയും പിന്നിൽ കോടിയേരിയും മാത്രമായിരുന്നു.പാർട്ടി ജനറൽ സെക്രട്ടറിയുടെ ചിത്രം പോലും എങ്ങും കണ്ടില്ല.
ഈ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ കൂടിയായിരിക്കുമെന്ന് കോടിയേരി പറഞ്ഞിരുന്നു. ആ വാക്കുകളും പിണറായിക്കു പാരയായി വന്നിരിക്കുന്നു.
പിണറായിക്കെതിരേ ആദ്യ ശബ്ദം വരേണ്ടത് വി എസ് അച്യുതാനന്ദനിൽ നിന്നാണ്. ആ ഒളിയമ്പ് എപ്പോഴായിരിക്കുമെന്നു കാത്തിരിക്കാം.

COMMENTS