ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നു. ഈ ആവശ്യമുന്നയിച്ച് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പിട്ട കത്ത് രാഷ്ട്രപതിക്ക് നല്‍കാനാണ് തീരുമാനം.
543 അംഗ ലോക്സഭയില്‍ കേവലഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്. 2014 ല്‍ ബി.ജെ.പി 282 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം കടന്നിരുന്നു. എന്നാല്‍ ഇത്തവണ ഒരു തൂക്കുസഭയ്ക്കുള്ള സാധ്യത മുന്നില്‍ കണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നത്.
രാഷ്ട്രപതിയെ കാണുന്നതിനായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനത്തിനായി പ്രവര്‍ത്തിക്കുന്നത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. ഇതിന്റെ മുന്നോടിയായി അദ്ദേഹം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ബദല്‍ സര്‍ക്കാര്‍ സാധ്യതകള്‍ ഇരുവരും ചര്‍ച്ചചെയ്തതായാണ് റിപ്പോര്‍ട്ട്.
Keywords: President, Opposition, Chandrababu Naidu, Rahul Gandhi

COMMENTS