കണ്ണൂര്‍: സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ വീതം പിഴയും. തലശേ...
സി.പി.എം പ്രവര്‍ത്തകന്‍ പാറക്കണ്ടി പവിത്രനെ കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നിരിക്കുന്നത്. 2007 നവംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.പുലര്‍ച്ചെ അഞ്ചേമുക്കാലിന് പവിത്രനെ ആക്രമിസംഘം പിന്‍തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.
അടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും ആക്രമിസംഘം പിന്‍തുടര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Keywords: Murder case, C.P.M, R.S.S, 2007
COMMENTS