തിരുവനന്തപുരം കേരളത്തില്‍ കാലവര്‍ഷം ഇക്കുറി ജൂണ്‍ പകുതി ആയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ...
തിരുവനന്തപുരം കേരളത്തില്‍ കാലവര്‍ഷം ഇക്കുറി ജൂണ്‍ പകുതി ആയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇക്കാര്യം ഔദ്യോഗികമായി റിപ്പോര്‍ട്ടു ചെയ്തിട്ടുമില്ല.
കടല്‍ ചൂടുപിടിച്ചുനില്ക്കുന്നതും ആന്‍ഡമാന്‍ മേഖലയില്‍ കാലവര്‍ഷക്കാറ്റ് രൂപമെടുക്കാത്തതും കാലവര്‍ഷം വൈകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന്റെ ലക്ഷണങ്ങളും കാണുന്നില്ല. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും 30 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടു തുടരുകയുമാണ്.
കടല്‍ ചൂടുപിടിച്ചു കിടക്കുന്നതിനാല്‍ കരയിലും ചൂട് കൂടുതലാണ്.
Keywords: Heat Wave, Monsoon, Kerala, Climate
COMMENTS