തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തു നിന്ന് തന്നെ മാറ്റുവാന്‍ ആര്‍ക്കും അധികാരമില്ലെന്നും വരുന്ന നിയമസഭാ ...
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തു നിന്ന് തന്നെ മാറ്റുവാന്‍ ആര്‍ക്കും അധികാരമില്ലെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പു വരെ സ്ഥാനത്ത് തുടരുമെന്നും ടിക്കാറാം മീണ.
ഒരു ചാനല്‍ പരിപാടിയിലാണ് തന്നെ തെറിപ്പിക്കുമെന്നുള്ള വാര്‍ത്തകള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയത്. കള്ളവോട്ടു വിഷയത്തില്‍ വിഷയത്തില്‍ ശക്തമായ നടപടി എടുത്തതോടെയാണ് മീണ ഇടതു സര്‍ക്കാരിന്റെ അപ്രിയത്തിനു പാത്രമായിരിക്കുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. എപ്പോഴാണോ തനിക്ക് മാറണമെന്ന് തോന്നുന്നത് അപ്പോള്‍ മാറും. ഇപ്പോള്‍ ജോലി ചെയ്യുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ കീഴിലാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന് ഒരു തരത്തിലും ഇടപെടാന്‍ കഴിയില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്ത് ഇരിക്കുന്ന കാലത്തോളം ആരുടേയും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയവര്‍ തന്നെ അത് പാലിക്കാനും ഉത്തരവാദപ്പെട്ടവരാണ്. കള്ളവോട്ടു പോലുള്ള നടപടികളില്‍ നിന്നു പിന്മാറാന് ആദ്യം ശ്രമിക്കേണ്ടത് രാഷ്ട്രീയ കക്ഷികളും നേതാക്കളുമാണ്. കക്ഷികള്‍ ഇക്കാര്യത്തില്‍ ആത്മവിമര്‍ശനത്തിനു തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രചരാണയുധമാക്കരുതെന്നു പറഞ്ഞ് ഇടതു സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കൈയടി നേടിയിരുന്നു മീണ. പക്ഷേ കള്ളവോട്ടു വിഷയത്തില്‍ അദ്ദേഹം ഇടതു പക്ഷത്തിന്റെ ശത്രുവായിരിക്ുകന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം ശക്തമായ ഭാഷയില്‍ അദ്ദേഹത്തിനെതിരേ പ്രതികരിച്ചിരുന്നു.
ഇതോടെയാണ് മീണയെ തല്‍സ്ഥാനത്തു നിന്നു മാറ്റുമെന്ന് അഭ്യൂഹം പടര്‍ന്നത്. ശബരിമലയുടെ പേരില്‍ മീണ നേരത്തേ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ശത്രുവായി മാറിയിരുന്നു.

COMMENTS