മുംബൈ: ഭോപ്പാലിലെ ബി.ജെ.പി സ്ഥാനമാര്‍ത്ഥി സാധ്വി പ്രജ്ഞാ സിങ്ങ് ഠാക്കൂറിന് വീണ്ടും തിരിച്ചടി. മലേഗാവ് സ്‌ഫോടന കേസില്‍ പ്രജ്ഞയടക്കമുള്ള പ്...
മുംബൈ: ഭോപ്പാലിലെ ബി.ജെ.പി സ്ഥാനമാര്‍ത്ഥി സാധ്വി പ്രജ്ഞാ സിങ്ങ് ഠാക്കൂറിന് വീണ്ടും തിരിച്ചടി. മലേഗാവ് സ്‌ഫോടന കേസില്‍ പ്രജ്ഞയടക്കമുള്ള പ്രതികള്‍ ആഴ്ചയിലൊരിക്കലെങ്കിലും കോടതിയില്‍ ഹാജരാകണമെന്ന് മുംബൈ പ്രത്യേക എന്‍.ഐ.എ കോടതി നിര്‍ദ്ദേശിച്ചു. കേസിന്റെ തുടര്‍നടപടികളില്‍ പ്രതികള്‍ ഹാജരാകാത്തതില്‍ കോടതി അതൃപ്തിയും അറിയിച്ചു.
2008 സെപ്തംബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേ വര്‍ഷം തന്നെ പ്രജ്ഞാ സിങും ലഫ്ണന്റ് കേണല്‍ പുരോഹിതും അറസ്റ്റിലായിരുന്നു.
തുടര്‍ന്ന് 2017 ല്‍ പ്രജ്ഞ സിങ്ങിന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേണല്‍ പുരോഹിതിന് നാലുമാസത്തിന് ശേഷം സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Keywords: Pragya Thakur, Malegaon case, N.I.A court, 2008

COMMENTS