കൊളംബോ : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ വിറപ്പിച്ച സ്‌ഫോടന പരമ്പരകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ക്ക് കേരളത്തില്‍ പരിശീലനം ലഭ...
കൊളംബോ : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ വിറപ്പിച്ച സ്‌ഫോടന പരമ്പരകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ക്ക് കേരളത്തില്‍ പരിശീലനം ലഭിച്ചിരുന്നതായി ലങ്കന്‍ സൈനിക മേധാവി.
ചാവേറുകളും സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും കേരളത്തിലും ബംഗളൂരുവിലും കശ്മീരിലും പോയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സൈനിക മേധാവി ജനറല്‍ മഹേഷ് സേനനായകെ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.സ്‌ഫോടന പരമ്പരയിലെ ഇന്ത്യന്‍ ബന്ധത്തെക്കുറിച്ച് ഔദ്യോഗികമായി ശ്രീലങ്ക പ്രതികരിക്കുന്നത് ആദ്യമായാണ്. ഭീകരര്‍ ഇന്ത്യയിലേക്ക് പോയത് പരിശീലനത്തിനും മറ്റു സംഘടനകളുമായി ബന്ധപ്പെടുന്നതിനുമായിരിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹേഷ് സേനനായകെ
ഭീകരാക്രമണങ്ങളില്‍ പിന്തുണ നല്‍കിയവരുടെ യാത്രാ രേഖകള്‍ പരിശോധിച്ചാല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് അവര്‍ക്ക് സഹായം ലഭിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും അത് തടയാന്‍ കഴിയാതെ പോയതില്‍ രാഷ്ട്രീയനേതൃത്വം ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവാദികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
30 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിച്ചതില്‍പ്പിന്നെ ജനത സ്വാതന്ത്ര്യം ആവോളം ആസ്വദിക്കുകയും സുരക്ഷ മറക്കുകയും ചെയ്തു. അതിന്റെ വിലയാണ് നല്‌കേണ്ടിവന്നത്.
സ്‌ഫോടനത്തിന് പിന്നിലെ ഇന്ത്യന്‍ ബന്ധത്തെക്കുറിച്ച് ലങ്കയില്‍ നിന്ന് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു വിദേശകാര്യ വക്താവ് പറഞ്ഞു.
സ്‌ഫോടനത്തിനു തൊട്ടുപിന്നാലെ കേരളത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. ഒരാളെ അറസ്റ്റ് ചെയ്യുകയും നിരവധിപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെയും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Keywords: Srilanka, Serial Blast, Mahesh Senanayake
COMMENTS