ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നെന്ന പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് ഭോപ്പാലിലെ...
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നെന്ന പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് ഠാക്കുര്‍. സംഭവം വിവാദമായതോടെ ട്വിറ്ററിലൂടെയാണ് അവര്‍ മാപ്പപേക്ഷ നടത്തിയത്.
ഗോഡ്‌സെയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഖേദിക്കുന്നെന്നും ഇതിന് രാജ്യത്തെ ജനങ്ങളോട് മാപ്പു ചോദിക്കുന്നെന്നും തന്റെ പ്രസ്താവന തീര്‍ത്തും തെറ്റായിരുന്നെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ഗാന്ധിജിയോട് തനിക്ക് ഏറെ ആദരവാണുള്ളതെന്നും തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് പറഞ്ഞതെന്നും തന്റെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.കമല്‍ഹാസന്റെ ഗോഡ്‌സെയെക്കുറിച്ചുള്ള പരാമര്‍ശത്തിനോട് പ്രതികരിക്കവെയാണ് പ്രജ്ഞ രാജ്യത്തിന്റെ രാഷ്ട്രപിതാവിന്റെ ഘാതകനെ പുകഴ്ത്തിയത്.
പ്രസ്താവന വിവാദമായതോടെ പ്രജ്ഞ പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അതിനു മുതിരാതെ തന്റെ പോരാട്ടം ബി.ജെ.പിക്കൊപ്പം മാത്രമായിരുന്നെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത് ബി.ജെ.പിക്ക് തന്നെ വിനയാകുമെന്ന അവസ്ഥ വന്നപ്പോഴാണ് അവര്‍ മാപ്പപേക്ഷയുമായി രംഗത്തുവന്നത്.
Keywords: B.J.P, Godse issue, Apology, Candidate

COMMENTS