തൃശൂര്‍: സംസ്ഥാനത്ത് ഒരു പരിപാടികള്‍ക്കും ആനകളെ പങ്കെടുപ്പിക്കില്ലെന്ന് ആനയുടമകള്‍. തെച്ചിക്കോട്ട് രാമചന്ദ്രനെ ഉത്സവത്തിന് എഴുന്നള്ളിക്കു...
ഈ മാസം 11 മുതല്‍ ആനകളെ പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് ആനയുടമ സംഘം ഭാരവാഹികള്‍ അറിയിച്ചു. ഈ തീരുമാനത്തോടെ തൃശൂര്‍പൂരം ഉള്‍പ്പടെയുള്ള ഉത്സവങ്ങള്‍ പ്രതിസന്ധിയിലാകും. തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് തീരുംവരെ ബഹിഷ്‌കരണം തുടങ്ങുമെന്ന് അസോസിയേഷന്‍ അറിയിച്ചു.
നേരത്തെ തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് നീക്കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ ഉറപ്പ് ലഭിച്ചിരുന്നതായും പിന്നീട് അത് അട്ടിമറിച്ചതായും അസോസിയേഷന്‍ വ്യക്തമാക്കി. ആന ഉടമകളെ കോടികള്‍ സമ്പാദിക്കുന്ന മാഫിയ എന്ന് വനം മന്ത്രി വിശേഷിപ്പിച്ചതും പ്രകോപനത്തിന് കാരണമായിട്ടുണ്ട്.
Keywords: Elephant owners federation, Thrissur pooram, Thechikkot Ramachandran
COMMENTS