ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയില്‍ പ്രധാനമന്ത്രിക്കും അമി...
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയില്‍ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്കിയ വിഷയത്തിലാണ് ഭിന്നത നിലനില്‍ക്കുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം പരിഗണിക്കുന്ന സമിതി അംഗം അശോക് ലവാസ കമ്മീഷന്റെ യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. മോഡിയുടെയും അമിത് ഷായുടെ കാര്യത്തില്‍ പരാതികള്‍ ഏകപക്ഷീയമായാണ് പരിഗണിക്കുന്നതെന്നും ഇക്കാര്യത്തില്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അന്തിമ ഉത്തരവില്‍ ഉണ്ടായിരുന്നില്ലെന്നും ലവാസ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ ഇനി കമ്മീഷന്റെ യോഗങ്ങളില്‍ പങ്കെടുക്കേണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ കൂടാതെ ലവാസയും സുശീല്‍ ചന്ദ്രയുമാണ് മറ്റ് കമ്മീഷണര്‍മാര്‍. ഇതില്‍ മേയ് നാലിനുശേഷം സുനില്‍ അറോറയും സുശീല്‍ ചന്ദ്രയും മാത്രമാണ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തിട്ടുള്ളത്. കമ്മീഷന്റെ ഇത്തരം നടപടികള്‍ക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
Keywords: Election commission, Modi, Amit shah, Clean chit

COMMENTS