ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി ഒഴിയാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വീണ്ട...
അതേസമയം രാഹുല്‍ ഗാന്ധിയോട് തീരുമാനം പുനപ്പരിശോധിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടേക്കും. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും യുവനേതാവുമായ സച്ചിന്‍ പൈലറ്റിന്റെ പേരാണ് രാഹുലിന്റെ സ്ഥാനത്തേക്ക് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ശശി തരൂര്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും പരിഗണനയിലുണ്ട്.
നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും ഈ സ്ഥാനത്തേക്ക് വരരുതെന്നുള്ള രാഹുലിന്റെ നിര്‍ബന്ധവും കോണ്‍ഗ്രസിനെ വിഷമത്തിലാക്കുന്നുണ്ട്. കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ കയ്യിലാണെന്നുള്ള പരക്കെയുള്ള പരിഹാസം ഒഴിവാക്കാന്‍ വേണ്ടിയാവണം രാഹുല്‍ ഇക്കാര്യത്തില്‍ വാശിപിടിക്കുന്നത്. അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞാലും സാധാരണ ഒരു പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.
Keywords: Rahul Gandhi, Congress leader, Sachin Pilot
COMMENTS