ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ് സ്ഥാനത്തേക്ക് മലയാളി എം.പിമാരും പരിഗണനയില്‍. കക്ഷി നേതാവാകുന്ന വ്യക്തിയാണ് ലോക്‌സഭയിലെ ...
രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പിലെ പരാജയകാരണം മുന്‍നിര്‍ത്തി പദവി ഏറ്റെടുക്കാതിരുന്നാല്‍ കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, കെ.മുരളീധരന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയ്ക്ക് വരും.
പശ്ചിമ ബംഗാളില്‍ നിന്നുള്ള ആദിരഞ്ജന്‍ ചൗധരി, പഞ്ചാബില്‍ നിന്നുള്ള മനീഷ് തിവാരി എന്നിവരാണ് പരിഗണനയിലുള്ള മറ്റു രണ്ടുപേര്‍. അതേസമയം കേരളമാണ് കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ എം.പിമാരെ നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.
ദീര്‍ഘകാലം ലോക്‌സഭാംഗമായിരുന്നെന്നതും ദളിത് പ്രതിനിധി എന്നതും കൊടിക്കുന്നില്‍ സുരേഷിന് സാധ്യത നല്‍കുന്നു. വിശ്വപൗരന്‍ എന്നത് ശശിതരൂരിനും തിളക്കമാര്‍ന്ന വിജയം നേടിയത് കെ.മുരളീധരനും സാധ്യത നല്‍കുന്നു.
Keywords: congress leader in loksabha, Kerala M.P, Kodikkunnil Suresh, Sashi Tharoor, K.Muraleedharan
COMMENTS