ന്യൂഡല്‍ഹി; ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം കേരളമെന്ന് വ്യക്തമാക്കി ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹറാവു. ഇനി ദക്ഷിണേന്ത്യയാണ് തങ്ങളുടെ ലക്...
ന്യൂഡല്‍ഹി; ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം കേരളമെന്ന് വ്യക്തമാക്കി ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹറാവു. ഇനി ദക്ഷിണേന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ബംഗാളും കേരളവും പിടിച്ചടക്കുമെന്നും ഇതിനായി പശ്ചിമ ബംഗാളിലും ഒഡീഷയിലും നടപ്പാക്കിയ തന്ത്രം കേരളത്തിലും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് മോഡി സര്‍ക്കാര്‍ രണ്ടാമൂഴത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് ബി.ജെ.പി നേതൃത്വം. കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു.
കേരളത്തില്‍ മാത്രമാണ് ബി.ജെപിക്ക് ഒരു സീറ്റുപോലും ലഭിക്കാതെ പോയത്. ബംഗാളില്‍ 24 സീറ്റിലും ഒഡീഷയില്‍ ഏഴു സീറ്റിലും ലീഡ് നേടാന്‍ അവര്‍ക്ക് കഴിഞ്ഞു. അതിനാല്‍ തന്നെ അടുത്ത ലക്ഷ്യം കേരളം തന്നെയാണെന്ന് ഉറപ്പിക്കാം.

COMMENTS