മുംബൈ: മഹാരാഷ്ട്രയില്‍ സൈനികവാഹനത്തിനു നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 15 പേരും സൈനികരാണ...
മുംബൈ: മഹാരാഷ്ട്രയില്‍ സൈനികവാഹനത്തിനു നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 15 പേരും സൈനികരാണ്. വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പടെയാണ് 16 പേര്‍ കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 1.30 യോടെയാണ് അപകടമുണ്ടായത്.
മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്ന സൈനികര്‍ക്കു നേരെ മാവോയിസ്റ്റുകള്‍ കുഴിബോംബ് പ്രയോഗം നടത്തുകയായിരുന്നു. ആക്രമണത്തില്‍ സൈനികവാഹനം പൂര്‍ണ്ണമായും തകര്‍ന്നു. സ്ഥലത്ത് സൈനികരും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
Keywords: Attack, Maharashtra, 16 people died, Today

COMMENTS