ന്യൂഡല്‍ഹി: എല്ലാ മണ്ഡലങ്ങളിലും 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. 33 ശതമാനം എ...
ന്യൂഡല്‍ഹി: എല്ലാ മണ്ഡലങ്ങളിലും 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. 33 ശതമാനം എണ്ണണമെന്ന ഹര്‍ജിയും കോടതി തള്ളി. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.
21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഈ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ 50 ശതമാനം രസീതുകള്‍ എണ്ണുകയാണെങ്കില്‍ ഫലപ്രഖ്യാപനം അഞ്ചു ദിവസമെങ്കിലും താമസിക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തെ ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകള്‍ എണ്ണാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജിയാണ് കോടതി തള്ളിയത്.
Keywords: VVPAT, Counting, Supreme court, Election

COMMENTS