അഭിനന്ദ് ന്യൂഡല്‍ഹി : വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഎസ്പി അധ്യക്ഷ മായാവതി, സമാജ് വാദി ...
അഭിനന്ദ്
ന്യൂഡല്‍ഹി : വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഎസ്പി അധ്യക്ഷ മായാവതി, സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍, കേന്ദ്രമന്ത്രി മേനകാ ഗാന്ധി എന്നിവര്‍ക്ക് തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രചരണത്തില്‍ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി.
യോഗി ആദിത്യനാഥിന് 72 മണിക്കൂറാണ് വിലക്ക്. മായാവതിക്ക് 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ മീററ്റില്‍ റാലിയില്‍ പ്രസംഗിച്ച വേളയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് യോഗി ആദിത്യനാഥ് വിനയായത്. കേരളത്തിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് യോഗി നടത്തിയ പരാമര്‍ശങ്ങളാണ് ഗുരുതര പ്രശ്‌നമായി തിരഞ്ഞെടുപ്പു കമ്മിഷന്‍ കണ്ടിരിക്കുന്നത്.
കേരളത്തിലെ ഒരു സീറ്റില്‍ രാഹുല്‍ഗാന്ധി നടത്തിയ നോമിനേഷന്‍ റാലി നിങ്ങള്‍ കണ്ടോ? അതില്‍ കോണ്‍ഗ്രസ് കൊടികള്‍ക്ക് പകരം പച്ചപ്പൊടി മാത്രമാണ് കാണാനായത്. കോണ്‍ഗ്രസിനെ പച്ച വൈറസ് ബാധിച്ചിരിക്കുകയാണ് എന്നായിരുന്നു ആദ്യത്യനാഥിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഈ പച്ച വൈറസ് രാജ്യത്താകെ ബാധിക്കുമെന്നും മുസ്ലിം ലീഗുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം ഇന്ത്യയുടെ സുരക്ഷയെ തന്നെ ബാധിക്കുന്നതാണെന്നും യോഗി ആദിത്യനാഥ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
സഹരന്‍ പൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ മുസ്ലിം സഹോദരി സഹോദരന്മാരെ, നിങ്ങളുടെ വോട്ടുകള്‍ ഭിന്നിച്ചു പോകരുതെന്ന് പ്രസംഗിച്ചതിനാണ് മായാവതിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മതപരമായും വര്‍ഗീയമായും ഭിന്നിപ്പുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തനം പാടില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഇതു ലംഘിച്ചതിന്റെ പേരിലാണ് നടപടി.
ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എന്ത് നടപടിയാണ് നിങ്ങള്‍ കൈക്കൊള്ളുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചോദിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി.
സമാജ് വാദി നേതാവ് അസം ഖാന് ഏര്‍പ്പെടുത്തിയിരിക്കുന്നത് 72 മണിക്കൂര്‍ വിലക്കാണ്. തനിക്കെതിരെ മത്സരിക്കു നടി ജയപ്രദ ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശമാണ് ഖാനു വിനയായത്. ജയപ്രദയുടെ അടിവസ്ത്രത്തിന്റെ നിറം വരെ കാക്കിയാണെന്ന് പറഞ്ഞു നടത്തിയ പ്രസംഗമാണ് അസംഖാനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്.
മേനകാ ഗാന്ധിക്ക് 48 മണിക്കൂറാണ് പ്രചരണത്തിനു വിലക്ക്. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നാളെ ആവശ്യങ്ങളുമായി ഇങ്ങോട്ട് വരേണ്ടെന്ന് മുസ്ലിങ്ങളെ പേരെടുത്തു പറഞ്ഞതിനാണ് മേനകയ്‌ക്കെതിരേ നടപടി.
Keywords: Loksabha Polls 2019, Maneka Gandhi, Yogi Adityanath, Azam Khan, Mayawati
 

 
							     
							     
							     
							    
 
 
 
 
 
COMMENTS