ന്യൂഡല്‍ഹി: വോട്ടിങ് മെഷീനെക്കുറിച്ച് പരാതിയുള്ളവര്‍ക്ക് അത് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കുന്ന നടപടിയില്‍ തെര...
ന്യൂഡല്‍ഹി: വോട്ടിങ് മെഷീനെക്കുറിച്ച് പരാതിയുള്ളവര്‍ക്ക് അത് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കുന്ന നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി.
തെളിയിക്കാന്‍ സാധിക്കാത്ത ആള്‍ക്ക് ആറു മാസം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നടപടി.
വോട്ട് മാറി പോള്‍ ചെയ്യപ്പെടുകയും പരാതിപ്പെടുന്നവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുന്ന നടപടിക്കെതിരെ രാഷ്ട്രീയപ്പാര്‍ട്ടികളും രംഗത്തുവന്നിരുന്നു. ഈ നടപടിയെ ചോദ്യംചെയ്ത് സുനില്‍ അഹ്യ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
നിലവില്‍ ഇങ്ങനെ ചോദ്യംചെയ്യുന്നവര്ക്കെതിരെ ക്രിമിനല്‍ നിയമം 177 വ-ാം വകുപ്പ് പ്രകാരം കേസെടുക്കാം. ഇവര്‍ക്കെതിരെ ആറു മാസം തടവു ശിക്ഷയോ 1,000 രൂപ പിഴയോ രണ്ടുംകൂടിയോ വിധിക്കാവുന്ന നിയമമാണ് ഉള്ളത്.
ഇതിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഇത്തരത്തിലുള്ള നിയമങ്ങള്‍ വോട്ടുചെയ്യുമ്പോള്‍ തെറ്റുകണ്ടാല്‍ പ്രതികരിക്കുന്നതില്‍ നിന്നും വോട്ടറെ പിന്തിരിപ്പിക്കുമെന്നും തെരഞ്ഞെടുപ്പിനെ നവീകരിക്കുന്നതിന് പരാതികളും ചോദ്യംചെയ്യലുകളും അനിവാര്യമാണെന്നും പരാതിക്കാരന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം ഒരുപാട് പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. ഇപ്രകാരം പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Keywords: Supreme court, Voting machine, Complaint, Election

COMMENTS