അഭിനന്ദ് ന്യൂഡല്‍ഹി : ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നു കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ...
അഭിനന്ദ്
ന്യൂഡല്‍ഹി : ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നു കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭാ സീറ്റിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് തിരഞ്ഞെടുപ്പു കമ്മീഷന് ശുപാര്‍ശ നല്കി.
ഈ സംഭവത്തില്‍ കതിറിനെതിരേ പൊലീസ് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഇതിനുപുറമേ, നാമനിര്‍ദ്ദേശ പത്രികയില്‍ കതിര് നല്‍കിയത് തെറ്റായ വിവരങ്ങളാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു കേസും ജനപ്രാതിനിധ്യ നിയമപ്രകാരം ഫയല്‍ ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ 30ന് ദുരൈ മുരുകന്റെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി 10 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഈ തുകയും കണക്കില്പ്പെടാത്തതായിരുന്നു. അതിനുശേഷം ദുരൈ മുരുകന്റെ സഹായിയുടെ സിമന്റ് ഗോഡൗണില്‍നിന്ന് പതിനൊന്നര കോടിരൂപ പിടികൂടിയിരുന്നു.
ഈ പണത്തിന്റെയും ഉറവിടം വ്യക്തമാക്കാന്‍ ദുരൈ മുരുകന് കഴിഞ്ഞിട്ടില്ല. ഇതെല്ലാം പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കമ്മിഷന് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.
Keywords: Loksabha Polls, Katir Anand, Durai Murugan, DMK
COMMENTS