തിരുവനന്തപുരം: കള്ളവോട്ട് സംബന്ധിച്ച വിഷയങ്ങളില്‍ യാതൊരുവിധത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്ക...
തിരുവനന്തപുരം: കള്ളവോട്ട് സംബന്ധിച്ച വിഷയങ്ങളില്‍ യാതൊരുവിധത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കാസര്‍കോട്ടും കണ്ണൂരും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന എല്‍.ഡി.എഫിന്റെ ആരോപണത്തില്‍ വസ്തുതാപരമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം ഇപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നേരത്തെ പരാതി ലഭിച്ചിരുന്നപ്പോള്‍ ഡി.ജി.പിയോട് വിശദീകരണം തേടിയെന്നും എന്നാല്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഈ വിഷയത്തില്‍ ദൃശ്യമാധ്യമങ്ങളില്‍ വരുന്ന പരാതികളെ കുറിച്ച് അന്വേഷിക്കാന്‍ അതത് ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Bogus voting, L.D.F, Postal voting, Teekaram Meena

COMMENTS