കൊച്ചി: തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി നടന്‍ മോഹന്‍ലാലിനെ കാണാന്‍ ലാലിന്റെ എറണാകുളത്തെ വീട്ടിലെത്തി. ഇരുപതു മിനിട്ട് കൂടിക്കാ...
ലാലിന്റെ അച്ഛന്റെ പേരിലുള്ള വിശ്വശാന്തി ട്രസ്റ്റ് ഡയറക്ടര്‍ വിനു കൃഷ്ണനും ചര്‍ച്ചകളില്‍ പങ്കെടുത്തു. ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എ. നാഗേഷ്, ജില്ലാ സെക്രട്ടറി ഉല്ലാസ് ബാബു, യുവമോര്‍ച്ച തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോപിനാഥ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരും ഉണ്ടായിരുന്നു.
ഇരുപതു മിനിട്ടിലേറെ എളമക്കര പുതുക്കലവട്ടത്തെ രാജീവ് നഗറിലുള്ള ശ്രീഗണേശില്‍ ഇരുവരും സൗഹൃദസംഭാഷണം നടത്തി. സിനിമാ ജീവിതം തുടങ്ങുന്നതു മുതല്‍ മോഹന്‍ലാലും മമ്മുക്കയും തന്നെ പിന്‍തുണച്ചിട്ടുണ്ടെന്ന് പിരിയുമ്പോള്‍ പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് സുരേഷ്‌ഗോപി പറഞ്ഞു.
രാജാവിന്റെ മകന്‍ സിനിമയില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. നല്ല ബന്ധമാണ്. ലാലിന്റെ അമ്മ എത്രയോ തവണ നല്ല ഭക്ഷണം ഉണ്ടാക്കിത്തന്നത് കഴിച്ചിട്ടുണ്ട്. അവരുടെ അനുഗ്രഹം വാങ്ങാനെത്തിയതാണ്. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. കാണാന്‍ അനുമതി കിട്ടി, അങ്ങനെ എത്തിയതാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
മോഹന്‍ലാലിന് തിരുവനന്തപുരത്താണ് വോട്ട്. വോട്ടു ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: 'അങ്ങനെ ചോദിക്കാന്‍ പാടില്ല, നാളത്തെ കാര്യം നാളെയല്ലേ പറയാന്‍ പറ്റൂ. അത് സസ്പന്‍സായിരിക്കട്ടെ.'
സുരേഷ് ഗോപിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിച്ച് മോഹന്‍ലാല്‍ യാത്രയാക്കി.
.
COMMENTS