* ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്ന് കളക്ടര്‍ അനുപമ * അനുപമ പിണറായിയുടെ ദാസ്യപ്പണി ചെയ്യുന്നുവെന്നു ബിജെപി *പറഞ്ഞതില്‍ നിന്നു മാറില്ലെന...
* ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്ന് കളക്ടര്‍ അനുപമ
* അനുപമ പിണറായിയുടെ ദാസ്യപ്പണി ചെയ്യുന്നുവെന്നു ബിജെപി
*പറഞ്ഞതില്‍ നിന്നു മാറില്ലെന്നു സുരേഷ് ഗോപി
തൃശൂര്‍: ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ നടപടിയില്‍ പ്രഥമ ദൃഷ്ട്യാ ചട്ട ലംഘനമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ പറഞ്ഞു.ഇതേസമയം, താന്‍ ജോലിയാണ് ചെയ്യുന്നതെന്നും വിവാദങ്ങള്‍ക്കൊന്നും മറുപടി പറയാനില്ലെന്നും തൃശൂരിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും കളക്ടറുമായ ടിവി അനുപമ പറഞ്ഞു.
ഇത്തരം വിഷയങ്ങളില്‍ തീരമാനമെടുക്കാന്‍ വരണാധികാരിയായ കകളക്ടര്‍ക്കു പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും സുരേഷ് ഗോപിയുടെ മറുപടി ലഭിക്കുന്നതിന് അനുസരിച്ച് കലക്ടര്‍ക്ക് വേണ്ട തീരുമാനം എടുക്കാമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
ദൈവത്തിന്റെ പേരു പറഞ്ഞ്് വോട്ട് പിടിക്കണമെന്ന് ഇത്ര വാശിയെന്തിനാണ്. ജാതി, മതം, ദൈവം ഇവയൊന്നും വോട്ട് പിടിക്കുന്നതിനുവേണ്ടി ഉപയോഗിക്കരുതെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. എന്നിട്ടും ദൈവത്തിന്റെ പേരുപയോഗിക്കുന്നത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, കളക്ടര്‍ മുഖ്യമന്ത്രി പിണറായിയുടെ ദാസ്യപ്പണി ചെയ്യുകയാണെന്ന് ബി.ജെ.പി ആക്ഷേപിച്ചു. ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും താന്‍ ജോലി മാത്രമാണ് ചെയ്യുന്നതെന്നും ടി.വി അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
കളക്ടറുടെ നടപടി അസംബന്ധവും വിവരക്കേടുമാണ്. സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പ്രസംഗമെന്താണെന്നു കളക്ടര്‍ മനസ്സിലാക്കിയിട്ടില്ല. പെരുമാറ്റച്ചട്ടം എന്തെന്ന് കളക്ടര്‍ പഠിക്കണം. പ്രശസ്തി നേടാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. വനിതാ മതിലില്‍ പങ്കെടുത്ത ആളാണ് ഈ കളക്ടറെന്നും ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ ആരോപിച്ചു.
എന്നാല്‍, പറഞ്ഞ വാക്കുകളില്‍ നിന്നു പിന്മാറാനില്ലെന്നും അയ്യപ്പനാമം ഉപയോഗിച്ചിട്ടില്ലെന്നും തന്റെ പ്രസംഗം മൊത്തം കേള്‍ക്കാത്തതാണ് കുഴപ്പമെന്നും സുരേഷ് ഗോപി പറഞ്ഞു.
COMMENTS