ചെന്നൈ: പഴയകാല സിനിമ സൗണ്ട് എന്‍ജിനീയര്‍ വി.ബാലചന്ദ്രമേനോന്‍ (വി.ബി.സി മേനോന്‍ - 91) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാജപാളയത്തെ ശ്മശാനത്...
ചെന്നൈ: പഴയകാല സിനിമ സൗണ്ട് എന്‍ജിനീയര്‍ വി.ബാലചന്ദ്രമേനോന്‍ (വി.ബി.സി മേനോന്‍ - 91) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാജപാളയത്തെ ശ്മശാനത്തില്‍ നടക്കും.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങള്‍ക്ക് അദ്ദേഹം ശബ്ദസന്നിവേശം നടത്തിയിട്ടുണ്ട്.
സിനിമയില്‍ ഡബ്ബിങ്, ഗാന റെക്കോര്‍ഡിങ്, പശ്ചാത്തല സംഗീതം തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തരംഗിണി സ്റ്റുഡിയോയുടെ ആരംഭകാലത്ത് ശബ്ദസന്നിവേശം നടത്തിയിരുന്നത് അദ്ദേഹമാണ്.
മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരുടെയും സംവിധായകരുടെയും സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബാലചന്ദ്രമേനോന്‍ തമിഴില്‍ എം.ജി.ആര്‍, ശിവാജി ഗണേശന്‍, ദിലീപ് കുമാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലും കന്നഡയിലെയും തെലുങ്കിലെയും മുന്‍നിര നായകന്മാരുടെ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: VBC Menon, Passes away, Sound engineer, Cinema

COMMENTS