കോലഞ്ചേരി: തൊടപുഴയില്‍ അമ്മയുടെ പങ്കാളിയുടെ ക്രൂരമര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായുരുന്ന ഏഴു വയസ്സുകാരന് മരിച്...
കോലഞ്ചേരി: തൊടപുഴയില്‍ അമ്മയുടെ പങ്കാളിയുടെ ക്രൂരമര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായുരുന്ന ഏഴു വയസ്സുകാരന് മരിച്ചു. തലയോട്ടില്‍ ഏറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.
കഴിഞ്ഞ പത്തു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുട്ടിയുടെ ജീവന് നിലനിന്നിരുന്നത്. നേരത്തെ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കുട്ടിയുടെ ജീവന് നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കുറച്ചു മുന്‍പ് കുട്ടിയുടെ രക്തസമ്മര്‍ദ്ദം അപകടകരമാംവിധം താഴുകയും മരണപ്പെടുകയുമായിരുന്നു.
Keywords: Thodupuzha, 7 year old child, Died, Today
COMMENTS