കൊച്ചി: മുസ്ലിം ലീഗിനെതിരായ ബി.ജെ.പിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യോഗി ആദിത്യനാഥിന്റെ പ്രസാവനയ്‌ക്കെതിരെയാണ്...
കൊച്ചി: മുസ്ലിം ലീഗിനെതിരായ ബി.ജെ.പിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യോഗി ആദിത്യനാഥിന്റെ പ്രസാവനയ്‌ക്കെതിരെയാണ് രമേശ് ചെന്നിത്തല രംഗത്തുവന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള ഒരു പാര്‍ട്ടി വൈറസാണെന്ന് പറഞ്ഞതുവഴി ചട്ടലംഘനമാണ് യോഗി ആദിത്യനാഥ് നടത്തിയിരിക്കുന്നതെന്നും ഇതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യഥാര്‍ത്ഥത്തില്‍ ജനങ്ങളെ വര്‍ഗ്ഗീയതയുടെ പേരില്‍ തമ്മിലടിപ്പിക്കുന്നത് ബി.ജെ.പിയാണെന്നും അതിനാല്‍ അവരാണ് ഇന്ത്യയെ ബാധിച്ചിരിക്കുന്ന വൈറസെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പോടെ ബി.ജെ.പി എന്ന വൈറസിനെ ജനങ്ങള്‍ തുടച്ചുനീക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ഹിന്ദുക്കളെ ഭയന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വയനാട്ടിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും 52 ശതമാനം ഹിന്ദുക്കളും മറ്റെല്ലാ ജാതിമത വിഭാഗത്തിലും പെട്ടവരുള്‍പ്പെടുന്ന വയനാടിനെ അപമാനിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
Keywords: Ramesh chennithala, B.J.P, Wayanad, Hindu, Rahul Gandhi

COMMENTS