ന്യൂഡല്‍ഹി: പൗരത്വം സംബന്ധിച്ച വിഷയത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. ബി.ജെ....
രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് കുറച്ചു വര്‍ഷങ്ങളായി സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നുണ്ട്. 2003 ല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നത്.
ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. 2016 സ്വാമിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ രാഹുല്‍ വെല്ലുവിളിച്ചിരുന്നതാണ്.
അതേസമയം ഈ ആരോപണങ്ങള്‍ക്ക് ഇതുവരെ അന്വേഷണം നടത്താതെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലുള്ള അന്വേഷണം ശ്രദ്ധേയമാണ്.
Keywords: Rahul Gandhi, Notice, B.J.P, Central government, Election, Citizenship issue
COMMENTS