കോഴിക്കോട്: കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വയനാട് ലോക്‌സഭാ സീറ്റില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ...
കോഴിക്കോട്: കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വയനാട് ലോക്‌സഭാ സീറ്റില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സഹോദരിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമെത്തും. ഇരുവരും ചേര്‍ന്നു റോഡ് ഷോയും നടത്തുന്നുണ്ട് അന്ന്.
നാളെ രാഹുല്‍ കോഴിക്കോട്ട് എത്തും. രാത്രിയില്‍ അവിടെ തങ്ങും. രാവിലെയായിരിക്കും വയനാട്ടിലേക്കു പോവുക. അസമില്‍ നിന്നായിരിക്കും രാഹുല്‍ കോഴിക്കോട്ടേയ്ക്ക് എത്തുക. എകെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളും രാഹുലിന്റെ പത്രികാ സമര്‍പ്പണത്തിനു സാക്ഷ്യം വഹിക്കാനെത്തും. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ സോണിയാ ഗാന്ധി പത്രികാ സമര്‍പ്പണത്തിനെത്തില്ല.
വയനാട്ടിലെ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനാണ്. രാഹുല്‍ വളരെ കുറച്ചു സമയമേ വയനാട്ടിലുണ്ടാവൂ. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും മറ്റു നേതാക്കളെ വയനാട്ടിലെത്തിക്കുന്നതുമെല്ലാം കെസി വേണുഗോപാലായിരിക്കും. ദേശീയ നേതാക്കളുടെ വലിയൊരു നിര തന്നെ വയനാട്ടിലേക്കു വരുന്നുണ്ട്. ഇവരെയൊക്കെ മറ്റു മണ്ഡലങ്ങളിലും എത്തിച്ചു പ്രചാരണം ഉഷാറാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
Keywords: Rahul Gandhi, Priyanka Gandhi, Congress Party, Election 2019, Wayanad
COMMENTS