മധുര: വയനാട്ടില്‍ സിപിഎമ്മിനെതിരേ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിലെ മധുരയില്‍ സിപിഎമ്മിനു വേണ്ടി വോട...
മധുര: വയനാട്ടില്‍ സിപിഎമ്മിനെതിരേ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിലെ മധുരയില്‍ സിപിഎമ്മിനു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചത് കൗതുകമായി.
മധുരയിലെ സിപിഎം സ്ഥാനാര്‍ത്ഥി സു വെങ്കടേശന്‍ രാഹുലിനൊപ്പം വേദി പങ്കിടുകയും ചെയ്തു. താന്‍ കേരളത്തില്‍ മത്സരിക്കുന്ന കാര്യം പ്രസംഗമധ്യേ രാഹുല്‍ പരാമര്‍ശിച്ചതുമില്ല.
വിരുദുനഗര്‍, തിരുച്ചിറപ്പള്ളി എന്നീ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും വേദിയിലുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും രാഹുലിന് കൈകൊടുത്താണ് പിരിഞ്ഞത്.
തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന മുന്നണി മുന്നണിയിലാണ് കോണ്‍ഗ്രസ്. സിപിഎമ്മും ഈ മുന്നണിയിലുണ്ട്. ഇതിനാലാണ് സിപിഎം സ്ഥാനാര്‍ഥിക്കുവേണ്ടി രാഹുല്‍ വോട്ട് അഭ്യര്‍ത്ഥിച്ചത്.
രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ തമിഴ്‌നാട്ടിലും അധികാരമാറ്റം ഉണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞു. ഡിഎംകെ തലവന്‍ സ്റ്റാലിന്‍ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയാകുമെന്നും രാഹുല്‍ പറഞ്ഞു.
Keywords: Rahul Gandhi, Su Venkatesan, Congress party, CPM
COMMENTS