ആറ്റിങ്ങല്‍: തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കെ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള നടത്തിയ ഇസ്ലാമിക വിരുദ്ധ പ...
ആറ്റിങ്ങല്‍: തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കെ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള നടത്തിയ ഇസ്ലാമിക വിരുദ്ധ പരാമര്‍ശം വന്‍വിവാദമായി മാറുന്നു. ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് വേണ്ടി പ്രചരണം നടത്തിയ വേളയിലാണ് ശ്രീധരന്‍പിള്ള കടുത്ത ഇസ്ലാമിക വിരുദ്ധ പരാമര്‍ശം നടത്തിയത്.
കൊല്ലപ്പെടുന്നവര്‍ ഇസ്ലാം ആണോ എന്ന് തിരിച്ചറിയാന്‍ വസ്ത്രം മാറ്റി നോക്കണമെന്നാണ് പിള്ള പറഞ്ഞത്. സൈനികരെ കുറിച്ചുള്ള പരാമര്‍ശത്തിനിടയിലാണ് പിള്ളയില്‍ നിന്നു ജുഗുപ്‌സാവഹമായ വാക്കുകള്‍ പുറത്തുവന്നത്.
പിള്ള പറഞ്ഞത് : ഇങ്ങനെ ജീവന്‍ പണയം വച്ച് വിജയം നേടുമ്പോള്‍ രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, പിണറായി വിജയന്‍ തുടങ്ങിയവര്‍ പറയുന്നത് മരിച്ചുകിടക്കുന്നത് ഏത് ജാതിക്കാരാണ്, ഏതു മതക്കാരാണ് എന്നെല്ലാം വ്യക്തമാക്കണമെന്നാണ്. ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍ ഒക്കെ ഉണ്ടല്ലോ, വസ്ത്രം മാറ്റി നോക്കിയാല്‍ അല്ലേ അത് അറിയാന്‍ പറ്റുകയുള്ളൂ, ശ്രീധരന്‍പിള്ള പറഞ്ഞു.
പിള്ളയുടെ പരാമര്‍ശം ബിജെപിക്ക് തന്നെ കടുത്ത തലവേദനയായി മാറിയിരിക്കുകയാണ്. ശ്രീധരന്‍പിള്ള വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഈ പ്രസ്താവ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അപകടകരമായ പ്രസ്താവനയാണ് പിള്ള നടത്തിയിരിക്കുന്നതെന്നും കെപിസിസി മുന്‍കൈയെടുത്ത് അദ്ദേഹത്തിനെതിരെ പരാതി നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും കടുത്ത വര്‍ഗീയതയുടെ വക്താവാെണന്ന് അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നരേന്ദ്ര മോഡി മുതല്‍ ശ്രീധരന്‍പിള്ള വരെയുള്ളവര്‍ വര്‍ഗീയതയെ കൂട്ടുപിടിക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹിം പറഞ്ഞു.
ശ്രീധരന്‍പിള്ള നടത്തിയിരിക്കുന്ന വര്‍ഗീയ പരാമര്‍ശം വോട്ട് ലക്ഷ്യം വച്ചാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളെ തമ്മില്‍ തല്ലിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളൊന്നും കേരളത്തില്‍ വിലപ്പോവില്ലെന്നും ഇത്തരം വിമര്‍ശനങ്ങളെ ജനം പുച്ഛിച്ചുതള്ളുമെന്നും അദ്ദേഹം പറഞ്ഞു. സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള തന്ത്രമാണിതെന്നും ദേശീയ തലത്തില്‍ നടപ്പാക്കുന്ന ഈ അജണ്ട കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Keywords: PS Sreedharn Pillai, Attingal, BJP, Islam
COMMENTS