ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ മേം ഭി ചൗക്കിദാര്‍ സംപ്രേഷണം ചെയ്തതിന് ദൂരദര്ശന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ മേം ഭി ചൗക്കിദാര്‍ സംപ്രേഷണം ചെയ്തതിന് ദൂരദര്ശന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. സര്‍ക്കാരിന്റെ ഔദ്യോഗിക ചാനലില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി മുഴുവനും സംപ്രേഷണം ചെയ്തതിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
റഫാല്‍ ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കാവല്ക്കാരന് കള്ളനാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് ബി.ജെ.പി മേം ഭി ചൗക്കിദാര്‍ എന്ന പരിപാടി ദൂരദര്‍ശനില്‍ ആരംഭിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Keywords: Doordarsan, Notice, Raphal, B.J.P

COMMENTS