തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമ...
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരത്ത് കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക ശ്രദ്ധ കിട്ടുന്നതിനു വേണ്ടി ഒരു നിരീക്ഷകനെ കൂടി നിയോഗിക്കുകയായിരുന്നു. ഇതിനെയാണ് തിരുവനന്തപുരത്തെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയുണ്ടെന്നും അത് നിരീക്ഷിക്കാന്‍ കൂടുതലാളെ വച്ചു എന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.
എല്ലാ മണ്ഡലങ്ങളിലും എഐസിസി ഓരോ നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരാളെ കൂടി നിയോഗിച്ചത് പ്രചാരണത്തിലെ പിഴവുകൊണ്ടല്ല. പ്രചരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതവും ശക്തമാക്കുന്നതിന് വേണ്ടിയാണ് ഒരാളെ കൂടി നിയോഗിച്ചത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജയസാധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംബന്ധിക്കുന്നതിന് എത്തിയ വേളയിലായിരുന്നു വേണുഗോപാല്‍ ഇക്കാര്യം പറഞ്ഞത്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പിഴവുണ്ടെന്നു കാട്ടി താന്‍ എ ഐ സി സി ക്ക് പരാതി നല്‍കിയെന്ന വാര്‍ത്ത ശശി തരൂരും നിഷേധിച്ചിട്ടുണ്ട്.
ഇന്ന് ചേരുന്ന അവലോകനയോഗത്തില്‍ വേണുഗോപാലിനെ കൂടാതെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും സംബന്ധിക്കുന്നുണ്ട്. ശശിതരൂരിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നിയോഗിക്കപ്പെട്ട എസിസി പ്രതിനിധി നാനാ പഠോലയും ഇന്നത്തെ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.
ഇതേസമയം ശശി തരൂരിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരത്തെ ഒരു വിഭാഗം നേതാക്കള്‍ സഹകരിക്കുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. തരൂര്‍ തന്നെ ഈ പരാതി നേതൃത്വത്തെ അറിയിച്ചതിനെ ഫലമായി രമേശ് ചെന്നിത്തലയെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് പല കേന്ദ്രങ്ങളിലും ശശിതരൂര്‍ സ്വന്തം നിലയില്‍ പ്രചരണത്തിന് ആളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠനും സമാനമായ പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യവും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിനുപുറമേ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശന പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന് കൂടിയാണ് ഇന്നത്തെ യോഗം.
Keywords: Shashi Taroor, Thiruvananthapuram, Kerala, Congress Party
COMMENTS