തിരുവനന്തപുരം: മലയാളത്തിൻറെ പ്രിയനടൻ മോഹൻലാൽ സംവിധായകനാവുന്നു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം തൻറെ ബ്ലോഗിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന...
തിരുവനന്തപുരം: മലയാളത്തിൻറെ പ്രിയനടൻ മോഹൻലാൽ സംവിധായകനാവുന്നു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം തൻറെ ബ്ലോഗിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ബറോസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് . ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹൻലാൽ തന്നെയാണ് .
ഗോവയാണ് ചിത്രത്തിൻറെ ലൊക്കേഷൻ. മറ്റ് അഭിനേതാക്കൾ ആരൊക്കെയായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളുടെ അന്വേഷണത്തിലാണ് താനെന്നും മോഹൻലാൽ പറയുന്നു.
മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നതായിരിക്കും ചിത്രമെന്നും അദ്ദേഹം വ്യക്തമാക്കി. ബറോസ് ഒരു ത്രീഡി സിനിമയായിരിക്കും.
ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. നിർമ്മാതാവ് ജിജോ വർഷങ്ങൾക്ക് മുൻപേ തന്നോട് പറഞ്ഞ ഒരു കഥയാണ് ചിത്രത്തിന് അടിസ്ഥാനമെന്നും മോഹൻലാൽ പറയുന്നു .
മലബാർ തീരത്ത് വാസ്കോഡഗാമയുടെ നിധിക്ക് 400 വർഷമായി കാവലിരിക്കുന്ന ബറോസ് എന്നയാളുടെ അടുത്തേക്ക് ഒരു കുട്ടി പോകുന്നതാണ് കഥയുടെ ഇതിവൃത്തം.
അഭിനയിക്കേണ്ട കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടവരുടെ അന്വേഷണത്തിലാണ് താനെന്നും ബാക്കി കാര്യങ്ങൾ വഴിയേ അറിയിക്കാമെന്നും മോഹൻലാൽ പറയുന്നു.

COMMENTS