കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ എം മാണിയുടെ ഭൗതികദേഹം വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിക്ക് പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടത്തു...
കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ എം മാണിയുടെ ഭൗതികദേഹം വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിക്ക് പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടത്തുമെന്നു കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
ബുധനാഴ്ച രാവിലെ മൃതദേഹം രാവിലെ കോട്ടയത്തെത്തിക്കും. പത്തുമണിക്ക് കോട്ടയത്ത് കേരള കോണ്‍ഗ്രസ്എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഒരു മണിക്കൂര്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. അവിടെനിന്ന് തിരുനക്കര മൈതാനത്തും പൊതുദര്‍ശനത്തിനു വയ്ക്കും.
ഇച്ചതിരിഞ്ഞ് രണ്ടുമണിയോടെ പാലായിലെ വസതിയിലേക്ക് കൊണ്ടുപോകും. പാലായിലെ വീട്ടിലും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
Keywords: KM Mani, Kerala Congress, Pala
COMMENTS