ന്യൂഡല്‍ഹി: നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് മുമ്പ് വിദേശത്ത് അച്ചടിച്ച മൂന്ന് ലക്ഷം കോടിയുടെ വ്യാജ കറന്‍സികള്‍ വ്യോമസേനയുടെ വിമാനത്തി...
ന്യൂഡല്‍ഹി: നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് മുമ്പ് വിദേശത്ത് അച്ചടിച്ച മൂന്ന് ലക്ഷം കോടിയുടെ വ്യാജ കറന്‍സികള്‍ വ്യോമസേനയുടെ വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.
വാര്‍ത്താ സമ്മേളനത്തിലാണ് അമ്പരപ്പിക്കുന്ന ആരോപണവുമായി കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തു വന്നിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇതെന്നും സിബല്‍ ആരോപിച്ചു.
അസാധുനോട്ടുകള്‍ നോട്ടുനിരോധനത്തിന് മുമ്പ് വലിയതോതില്‍ മാറ്റിനല്‍കിയതിന്റെ തെളിവുകളും സിബല്‍ പുറത്തുവിട്ടു. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്പറേഷന് ഗോഡൗണിലെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു.
320 കോടി രൂപ വരെ ഒറ്റയടിക്ക് മാറ്റി നല്കി. വിദേശത്ത് നിന്ന് നോട്ട് നിരോധനത്തിന് മുന്‍പ് മൂന്ന് സീരീസില്‍ പ്രിന്റ് ചെയ്ത ഒരു ലക്ഷം കോടിയുടെ വീതം വ്യാജ നോട്ടാണ് ഇന്ത്യയിലെത്തിച്ചത്. ഇതിനാണ് വ്യോമസേനാ വിമാനം ഉപയോഗിച്ചത്.
നോട്ടുനിരോധനത്തുക്കുറിച്ച് കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റ് രാഹുല്‍ രത്രേക്കര്‍ വെളിപ്പെടുത്തല്‍ നടത്തുന്ന വീഡിയോയും സിബല്‍ പുറത്തുവിട്ടു.
വലിയ തോതില്‍ കള്ളപ്പണം നോട്ടുനിരോധനത്തിന് ശേഷം മാറ്റിനല്‍കി. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായാണ് പണ കൈമാറ്റം നിയന്ത്രിച്ചിരുന്നത്. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നായി 26 പേര് റിസര്‍വ് ബാങ്കുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രവര്‍ത്തിച്ചു.
റിലയന്‍സ് ജിയോയുടെ ഡാറ്റാ ബേസ് ദുരുപയോഗം ചെയ്തതായിരുന്നു പല ഇടപാടുകളും. ആര്.ബി.ഐയിലെ കറന്‍സി ഇടപാടുകളിലെ കള്ളത്തരം പുറത്തുവരാതിരിക്കാന്‍ വേണ്ടിയാണ് ഇതു ചെയ്തതെന്നും രത്രേക്കര്‍ പറയുന്നുണ്ട്.
ഇതിലും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ ഇടപെടലുണ്ടായിരുന്നു.
ഇപ്പോഴും അസാധുനോട്ട് മാറ്റി നല്കല് തുടരുന്നു. പുതിയ കറന്‍സിയില്‍ വന്നിട്ടുള്ള ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് നോട്ടുനിരോധനത്തിനും ആറ് മാസം മുമ്പ് തന്നെ പ്രിന്റ് ചെയ്തതും കള്ളക്കളിയുടെ തെളിവാണ്. ഇതെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിന് വ്യക്തമായ അറിവുണ്ടായിരുന്ന കാര്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

COMMENTS