കൊച്ചി: യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസിന്ടെ പെര്‍മിറ്റ് റദ്ദാക്കി. അനധികൃതമായി പാര്‍സല്‍ കടത്തിയതിന് കല്ലടയുടെ ക...
കൊച്ചി: യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസിന്ടെ പെര്‍മിറ്റ് റദ്ദാക്കി. അനധികൃതമായി പാര്‍സല്‍ കടത്തിയതിന് കല്ലടയുടെ കൊച്ചി വൈറ്റിലയിലെ ഓഫീസ് പോലീസ് അടച്ചുപൂട്ടുകയും ചെയ്തു.
യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച ബസ് ജീവനക്കാരായ ജയേഷ്, ജിതിന്, ഗിരിലാല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമം നടന്ന ബസ് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ബസിന്ടെ മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയിലുണ്ട്.
സുരേഷ് കല്ലട ബസ് കമ്പനിയിലെ ഈ മൂന്നു ജീവനക്കാര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കല്ലടയിലെ വൈറ്റില ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഈ മാര്‍ച്ചിനിടെയാണ് ഓഫീസിലേക്ക് പാര്‍സല്‍ കൊണ്ടുവരുന്നത് കണ്ടത്. സമരക്കാരുടെ ഇടപെടല്‍ നിമിത്തമാണ് പൊലീസ് ഇതിനെതിരേ നടപടി എടുത്തത്.
ബസിന്ടെ ഉടമയെ വിളിച്ചുവരുത്തി തെളിവെടുക്കാനും പോലീസ് ആലോചിക്കുന്നു. അക്രമം കാട്ടിയ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് എറണാകുളം ആര്‍ടിഒ അറിയിച്ചു. കോണ്‍ട്രാക്ട് കാര്യേജ് ലൈസന്‍സ് പ്രകാരമാണ് ബസ് സര്‍വീസ് നടത്തുന്നത്. യാത്ര മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നവരെ കൊണ്ടുപോകാന്‍ അനുമതിയുള്ളത്. എന്നാല്‍ കല്ലട ഉള്‍പ്പെടെയുള്ള ബസ്സുകള്‍ വഴിയില്‍ നിന്ന് ആള്‍ക്കാരെ വിളിച്ചുകയറ്റി പോകുന്നതും അന്വേഷിക്കുന്നുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും ആര്‍ടിഒ പറഞ്ഞു.
ബസ് ജീവനക്കാര്‍ ചേര്‍ന്ന് യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പ് എന്നയാളെ ഡിജിപി ലോക്നാഥ് ബഹ്റ നേരിട്ടു ബന്ധപ്പെട്ടു വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
കല്ലട ഗ്രൂപ്പിന്റെ ബസ്സുകളുടെയും രേഖ പരിശോധിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും ഉത്തരവിട്ടിട്ടുണ്ട്.
ശനിയാഴ്ച രാത്രി തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായിരുന്നു. ഇതിനെ ചൊല്ലി യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് യാത്രക്കാര്‍ പോലീസ് സഹായം തേടി. ഹരിപ്പാട് പോലീസ് ഇടപെട്ട് കല്ലടയുടെ തന്നെ മറ്റൊരു ബസ്സില്‍ യാത്രക്കാരെ കൊച്ചിയിലെ വൈറ്റിലയില്‍ എത്തിക്കുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ് ജീവനക്കാര്‍ സംഘം ചേര്‍ന്ന് യാത്രക്കാരെ മര്‍ദ്ദിച്ചത്.
തിരുവനന്തപുരത്തുനിന്നു മെക്കാനിക്ക് വന്നാല്‍ രണ്ടായിരം രൂപയില്‍ തീരുമായിരുന്ന കാര്യത്തിന് ബഹളം വച്ച യാത്രക്കാര്‍ നിമിത്തം മുപ്പതിനായിരം രൂപ കമ്പനിക്കു ചെലവിടേണ്ടിവന്നു എന്നു പറഞ്ഞായിരുന്നു യാത്രക്കാരെ മര്‍ദ്ദിച്ചത്.
അതേസമയം കൊച്ചി മരട് പോലീസ് ബസ് ജീവനക്കാര്‍ക്ക് അനുകൂലമായാണ് നിന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് നിര്‍ദ്ദേശം നല്കി. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് ഗതാഗത കമ്മീഷണര്‍ സുധീഷ് കുമാര്‍ ഐപിഎസ് വ്യക്തമാക്കി.
Keywords: Bus, Kallada Bus, Criminals, Suresh Kallada

COMMENTS