ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ നേതാവും രാജ്യസഭാംഗവുമായ കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് -നടത്തുന്നു...
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ നേതാവും രാജ്യസഭാംഗവുമായ കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് -നടത്തുന്നു.
വീട്ടിൽ കള്ളപ്പണം ഒളിപ്പിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് എന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കള്ളപ്പണത്തിൻറെ പേരിൽ തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ സീറ്റിൽ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കിയതിനു തൊട്ടുപിന്നാലെയാണ് കനിമൊഴിയുടെ വീട്ടിൽ റെയ്ഡ് ആരംഭിച്ചിരിക്കുന്നത്.
എന്നാൽ റെയ്ഡ് തീർത്തും രാഷ്ട്രീയപ്രേരിതമാണെന്നും ഇതിനുപിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യാണെന്നും ഡിഎംകെ നേതാവ് സ്റ്റാലിൻ ആരോപിച്ചു .
എഡിഎംകെ നേതാക്കളുടെയോ ബിജെപി നേതാക്കളുടെയോ വീട്ടിൽ റെയ്ഡ് നടത്താതെ ഡിഎംകെയെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാട്ടിൽ ഡിഎംകെ - കോൺഗ്രസ് സഖ്യം ഈ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ പറഞ്ഞിരുന്നു . ഇതിനുപിന്നാലെയാണ് കേന്ദ്ര സർക്കാരിൻറെ അനുഗ്രഹാശിസുകളോടെ വ്യാപക റെയ്ഡ് ആരംഭിച്ചിരിക്കുന്നത് .
തമിഴ്നാട്ടിൽ നിന്ന് ഇതുവരെ 500 കോടി രൂപയുടെ കള്ളപ്പണവും സ്വർണവും പിടിച്ചെടുത്തു എന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

COMMENTS