മലപ്പുറം ജില്ലയിലെ മൂത്തേടം പൂളക്കപ്പാറയില്‍ മരം കടപുഴകി വീണ് മൂന്നു പേര്‍ മരിച്ചു തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കട...
മലപ്പുറം ജില്ലയിലെ മൂത്തേടം പൂളക്കപ്പാറയില്‍ മരം കടപുഴകി വീണ് മൂന്നു പേര്‍ മരിച്ചു
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കടുത്തു രൂപംകൊള്ളുന്ന ന്യുനമര്‍ദ്ദം ശക്തിപ്രാപിച്ച് കേരളത്തില്‍ കനത്ത മഴയ്ക്കു ചുഴലിക്കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പ്.ഈ പശ്ചാത്തലത്തില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാരപിച്ചു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായി മഴ പെയ്യാനും സാധ്യതയുണ്ട്.
ഇതിനിടെ മലപ്പുറം ജില്ലയിലെ മൂത്തേടം പൂളക്കപ്പാറയില്‍ മരം കടപുഴകി വീണ് മൂന്നു പേര്‍ മരിച്ചു. ഒന്‍പതു പേര്‍ക്ക് പരിക്കുണ്ട്. പൂളക്കപ്പാറ ആദിവാസി കോളനിയിലെ വെള്ളകന്‍, പുഞ്ചകൊല്ലി കോളനിയിലെ ശങ്കരന്‍, പാട്ടക്കരിമ്പ് കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു വൈകീട്ട് 6.30 നാണ് സംഭവം.
വനാന്തരത്തിലെ കോളനിയില്‍ ആദിവാസി ദേവീപൂജാ ഉല്‍സവത്തിനിടെയാണ് മരം വീണത്. എല്ലാ വര്‍ഷവും നടക്കുന്നതാണ് ഉത്സവം.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 36 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമായി പരിണമിക്കാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍ പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്‌നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നല്കുന്നു. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയവര്‍ അടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങിയെത്താനും നിര്‍ദേശമുണ്ട്.
ന്യൂനമര്‍ദ്ദ ഫലമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് നാശം വിതയ്ക്കാനും സാദ്ധ്യതയുണ്ട്. ഉരുള്‍ പൊട്ടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോട്ടയം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളില്‍ രാത്രിയാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Keywords: Rain, Kerala, Wind, Yellow Alert
COMMENTS