തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളില്‍ ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുമെന്നും ഗതാഗത ...
തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളില്‍ ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുമെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ജൂണ്‍ ഒന്ന് മുതല്‍ ജി.പി.എസ് ഘടിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം. നിരക്ക് നിയന്ത്രണം പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ സമിതിയെ ചുമതലപ്പെടുത്തി.
അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളുടെ ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഗതാഗതമന്ത്രി വിളിച്ച യോഗത്തില്‍ ഗതാഗത കമ്മീഷണര്‍, ഡിജിപി, കെഎസ്ആര്‍ടിസി എംഡി എന്നിവര്‍ പങ്കെടുത്തു.
സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മോട്ടോര്‍ വാഹനവകുപ്പ് ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയത്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി പരിശോധനകള്‍ തുടരുകയാണ്. പെര്‍മിറ്റ് ചട്ടം ലംഘിച്ച ബസുകള്‍ക്ക് പിഴയും നോട്ടീസും നല്‍കുന്നത് കൂടാതെ ലൈസന്‍സില്ലാതെ നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെയും നടപടിയെടുത്തു.
അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകളുടെ മറവില്‍ അനധികൃതമായ ചരക്കുനീക്കം നടക്കുന്നതായും പരാതി ഉയരുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ നിന്ന് കോയമ്പത്തൂരിലേക്കും ബംഗളൂരുവിലേക്കുമൊക്കെ പോകുന്ന യാത്രാബസുകളില്‍ ചരക്കുകള്‍ അനധികൃതമായി കടത്തുന്നുണ്ടെന്നാണ് പരാതി.
അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസ്ബസുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധനയിലാണ് കണ്ടെത്തല്‍. 'ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സി'ന്റെ ഭാഗമായി പരിശോധനകള്‍ തുടരുകയാണ്. കൊച്ചിയിലും തൃശൂരും പരിശോധന നടത്തി.
ജില്ലയിലെ വിവിധ ചെക്‌പോസ്റ്റുകളിലും പരിശോധന നടന്നുവരുന്നു.പരിശോധന നടത്തിയ 150 ഓളം ബസുകളിലും ക്രമക്കേട് കണ്ടെത്തി. പെര്‍മിറ്റ് ലംഘനവും അനധികൃത ചരക്കുകടത്തലും, കണ്ടെത്തിയതിനെ തുടര്‍ന്ന് 2.4 ലക്ഷം രൂപ പിഴ ചുമത്തി. 45 ട്രാവല്‍ ഏജന്‍സികള്‍ക്കും നോട്ടീസ് നല്‍കി.
Keywords: Tourist Bus, Gps, minister A.K.Saseendran
COMMENTS