മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ നിശാക്ലബ്ബിന് പുറത്തുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല...
മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ നിശാക്ലബ്ബിന് പുറത്തുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഞായറാഴ്ച വെളുപ്പിനാണ് വെടിവയ്പ്പുണ്ടായത്. മെല്‍ബണിലെ ലവ് മെഷീന്‍ എന്ന കഌബിനു പുറത്തായിരുന്നു വെടിവയ്പ്പ്. വെടിയേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടുന്നതിന് പൊലീസ് തയ്യാറായിട്ടില്ല. നാലുപേര്‍ക്ക് പരിക്കേറ്റുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പേര്‍ക്ക് പരിക്ക് ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.
വെടിവയ്പ്പിനു ശേഷവും നിശാക്ലബ് പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Keywords: Australia, Shootout, Melbourne, Night Club
COMMENTS