ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ എന്നിവരടങ്ങുന്ന വാഹനവ്യൂഹത്തില്‍ നിന്ന് 1.8 കോടി...
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ എന്നിവരടങ്ങുന്ന വാഹനവ്യൂഹത്തില്‍ നിന്ന് 1.8 കോടി രൂപ പിടിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 500 രൂപയുടെ നോട്ടുകളായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ തപീര്‍ ഗാവു മുന്‍പും പണവുമായി പിടിക്കപ്പെട്ടതാണെന്നും സുര്‍ജെവാല വ്യക്തമാക്കി.
പ്രധാനമന്ത്രി മോഡി പെങ്കെടുക്കുന്ന റാലിക്ക് എത്തിയവര്‍ക്ക് നല്‍കാനാണ് പണം കൊണ്ടുപോയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഈ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ നടപടി സ്വീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Keywords: Congress, Election, Cash, 500

COMMENTS